രഞ്ജിത്തിന്റെ പുതിയ ആക്ഷൻ ത്രില്ലർ 'ലോ ആൻഡ് ഓർഡർ' ഇന്ന് തിയേറ്ററുകളിൽ; കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടുമെത്തുന്നു!

18/09/26
Mammootty as Karikkamuri Shanmughan in Law and Order

പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമായ 'ലോ ആൻഡ് ഓർഡർ' ഇന്ന് മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ ഒരുക്കിയിട്ടുള്ള ഈ റിയലിസ്‌റ്റിക്ക് ആക്ഷൻ ത്രില്ലറിന് ഉദയ് കൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവീ ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ ഏ. ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് വർമ്മയും അഭിരാമിയുമാണ് ലോ ആൻഡ് ഓർഡറിൽ കേന്ദ്ര കഥാപാത്രങ്ങളായി ബിഗ് സ്ക്രീനിൽ എത്തുന്നത്. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് സൂപ്പർ താരം മമ്മൂട്ടിയുടെ ഗംഭീരമായ ഒരു പ്രത്യേക വേഷമാണ് എന്നതാണ് സത്യം. രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഐതിഹാസിക കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ ഈ ഐക്കോണിക് കഥാപാത്രത്തിന്റെ മാസൻ തിരിച്ചുവരവ് കാണാൻ ആരാധകർ വലിയ ആവേശത്തോടെയാണ് തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്. ജോയ് മാത്യു, ഭീമൻ രഘു, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. അജയ് വാസുദേവ്, ഷേർഷ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുതിർന്ന താരങ്ങൾക്ക് പുറമെ നിരവധി പുതുമുഖങ്ങൾക്കും ചിത്രത്തിൽ വളരെ നിർണ്ണായകമായ റോളുകൾ നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ആക്ഷന് വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മനോഹരമായ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ ഈണം പകർന്നിരിക്കുന്ന ഗാനങ്ങൾ നേരത്തെ തന്നെ യൂട്യൂബിൽ തരംഗമായി മാറിയിരുന്നു. ഇന്ന് രാവിലെ മുതൽ കേരളത്തിൽ ആരംഭിച്ച ആദ്യ ഷോകൾക്ക് ശേഷം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാരാന്ത്യം ആരംഭിക്കുന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ തിയേറ്ററുകളിൽ വലിയ സാമ്പത്തിക നേട്ടം കൊയ്യാൻ ലോ ആൻഡ് ഓർഡറിന് സാധിക്കുമെന്ന് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu