
മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഇന്ത്യൻ ടീമിലും മാറ്റങ്ങളൊന്നുമില്ല.
കാന്‍ബറയില്‍ നടന്ന ആദ്യ മത്സരത്തിലും ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം ഇന്ത്യൻ ഇന്നിംഗ്സ് 9.4 ഓവറില്‍ 97ല്‍ നില്‍ക്കെ മത്സരം ഉപേക്ഷിച്ചു. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ ജയവുമായി ലീഡെടുക്കാനാണ് ഇരു ടീമും ലക്ഷ്യമിടുന്നത്. മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറായില്ല.
















© Copyright 2025. All Rights Reserved