രാംലല്ല അഭിഭാഷകനെ ഇറക്കിയത് എക്‌സാലോജിക് പേടിസ്വപ്‌നമായപ്പോഴെന്ന് കെ. സുധാകരൻ

29/01/24

എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്‌നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസിൽ രാംലല്ലക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനെ കേരള സർക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എം.പി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല എന്നും കെ. സുധാകരൻ പറഞ്ഞു.

സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ കേരളത്തിന്റെ മുഖമന്ത്രി. സുപ്രീംകോടതിയിൽ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സാന്റാന്റിംഗ് കൗൺസിൽ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവിൽനിന്ന് ക്ഷേമപെൻഷൻ പോലും നല്കാൻ പണമില്ലാത്തപ്പോൾ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബി.ജെ.പി- സി.പി.എം ബന്ധം ഊട്ടിയുറപ്പിക്കാൻ നേരിട്ടും ഇടനിലക്കാർ വഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്.ഗവർണർ തെരുവ് ഗുണ്ടയല്ലെന്ന് ആക്രോശിക്കുന്നതല്ലാതെ, ഗവർണറെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു പോകാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യു.പി.എ ഭരിക്കുമ്പോൾ ദിവസേനയെന്നപോലെ സമരം നടത്തിയവരാണ് ഇപ്പോൾ ചുരുണ്ടുകൂടി ഇരിക്കുന്നത്.ഡൽഹിയിൽ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണിവർ. പ്രധാനമന്ത്രി കേരളത്തിൽ പല തവണ എത്തിയപ്പോൾ ഒരു നിവേദനം പോലും നല്കാൻ ഇവർ തയാറായില്ല. പ്രധാനമന്ത്രിയുടെ പ്രീതിനേടാൻ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചു. പ്രധാനമന്ത്രിയുടെ മുൻപിൽ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നിൽപ്പ് കേരളം ഉടനെയൊന്നും മറക്കില്ല.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിനീളെ പിണറായി വിജയന്റെ പൊലീസ് തല്ലിച്ചതച്ചപ്പോൾ അത് ആസ്വദിക്കാൻ ഗവർണറും ഉണ്ടായിരുന്നു. മാനിഷാദാ എന്നൊരു വാക്ക് ഗവർണറും പറഞ്ഞില്ല. സംസ്ഥാന സർക്കാരിന്റെ എല്ലാ അവിഹിത ശുപാർശകളും അംഗീകരിച്ച ഗവർണർക്ക് പിണറായി വിജയൻ ഖജനാവിൽനിന്ന് പണമെറിഞ്ഞ് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. ഗവർണറൊന്ന് കണ്ണുരുട്ടിയാൽ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കേസുകളിൽ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu