രാജ്യതലസ്ഥാനത്ത്‌ ഭീതി ; യമുനയിൽ അമോണിയ കൂടി , ഡൽഹിയിൽ കുടിവെള്ളവും മലിനം

24/01/26

യമുനയിൽ അമോണിയ അളവ്‌ ഉയർന്നതിനാൽ ഡൽഹിയിൽ കുടിവെള്ള വിതരണം മുടങ്ങി. ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ഭരിക്കുന്ന രാജ്യതലസ്ഥാനത്ത് രൂക്ഷമായ വായുമലിനീകരണത്തിന് പിന്നാലെ കുടിവെള്ളവും കിട്ടാക്കനിയായി.

നദിയിലെ അമോണിയ അളവ്‌ കുത്തനെ കൂടിയതോടെ വസീറാബാദ്‌, ഹൈദർപുർ ഫേസ് 1, ഹൈദർപുർ ഫേസ് 2, ബവാന, ദ്വാരക എന്നീ പ്ലാന്റുകളിൽനിന്നുള്ള കുടിവെള്ള വിതരണം മുടങ്ങി. ഫെബ്രുവരി നാലുവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്‌ ഡൽഹി ജൽ ബോർഡ്‌ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമുൾപ്പെടുന്ന മേഖലകളിലാണ്‌ കുടിവെള്ളം മുടങ്ങിയത്‌. പലയിടങ്ങളിലും പൈപ്പുകളിൽ ലഭിക്കുന്നത്‌ ദുർഗന്ധമുള്ള മലിനജലമാണെന്ന പരാതിയുമുണ്ട്‌. രണ്ടു മാസമായി തുടരുന്ന സ്ഥിതി അധികൃതരെ അറിയിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. വായുമലിനീകരണത്തിലെന്നപോലെ മലിനജല പ്രശ്‌നത്തിലും നിഷ്‌ക്രിയരായി നോക്കി നിൽക്കുകയാണ്‌ ബിജെപി സർക്കാർ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu