ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന് തോമസ് മാർ മക്കറിയോസ് നഗറിൽ വെച്ച് നടക്കുന്നു. യുകെയിലെ 17 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മെസ്‌തൂസോ സീസൺ 2-ൽ പങ്കെടുക്കും.ഈ വർഷത്തെ പ്രോഗ്രാം നഗർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത തോമസ് മാർ മക്കറിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു.
ഉച്ചയ്‌ക്കു രണ്ടിന് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ലൗഗ്ബോറൂഗ് ബിഷപ്പ് സാജു മുതലാളി (ചര്ച്ച ഓഫ് ഇംഗ്ലണ്ട് )നിർവഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.വര്ഗീസ് മാത്യു അധ്യക്ഷത വഹിക്കും. ഇടവക വികാരിയും ,ഭദ്രാസന കൗൺസിലറുമായ ഫാ.ബിനോയ് സി ജോഷുവ സ്വാഗത പ്രസംഗം നടത്തും .
© Copyright 2023. All Rights Reserved