കോവിഡ് വൈറസ് ബാധയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വിമാനത്താവളത്തിൽ വെച്ച് സൗജന്യമായി വിതരണം ചെയ്ത സിം കാർഡ് വിതരണം നിരോധിച്ചു. സ്വദേശത്തെത്തി ക്വാറന്റൈനെൽ പ്രവേശിക്കുന്ന വ്യക്തികൾക്ക് പുറംലോകവുമായി ആയി ഉള്ള ആകെ ബന്ധം മൊബൈൽ ഫോൺ വഴിയാണ്. പ്രസ്തുത സാഹചര്യത്തിൽ സിം കൈപ്പറ്റാൻ കഴിയാത്തതിനാൽ ഇവർക്ക് പുറംലോകവുമായി മറ്റൊരു ബന്ധവും ഇല്ലാത്ത സാഹചര്യമാണ് നിലവിൽ. ഈ സാഹചര്യത്തെ മുന്നേ കൂട്ടി കണ്ടായിരുന്നു സൗജന്യ സിം വിതരണം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ വിമാനമിറങ്ങിയ പലരും സിം കാർഡ് നിരസിച്ചു എന്നാണ് അധികൃതർ പറയുന്നത്. തിരിച്ചെത്തിയ പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയുള്ളവരുണ്ട്. ഇവർക്ക് കേന്ദ്രങ്ങളിൽ തന്നെയാണ് മരുന്നുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഫോണിലൂടെ സംസാരിച്ചു മറ്റുമാണ് മരുന്നുകൾ നൽകുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ഒപ്പം തന്നെ നമ്പറില്ലാത്ത അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. ഇവര്‍ക്ക് ബി.എസ്.എന്‍.എല്‍. സിംകാര്‍ഡ് നൽകാനാണ് തീരുമാനം എന്നും ഡോക്ടർമാർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved