
ബ്രിട്ടീഷ് എയർവേഴ്സില്‍ യാത്ര ചെയ്യവെ 12 -കാരിയെ നിരന്തരം ശല്യം ചെയ്ത ഇന്ത്യക്കാരന് ഒടുവില്‍ ജയിൽ ശിക്ഷ. 2024 ഡിസംബര് 14 -ാം തിയതിയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. എന്നാല്‍. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കോടതി ശിക്ഷാ നടപടി കൈക്കൊണ്ടത്. അന്നേ ദിവസം മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേഴ്സിന്‍റെ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യക്കാരനായ ജാവേദ് ഇനാംദാർ (34) ആണ് പ്രതി. ഇദ്ദേഹത്തെ കോടതി 21 മാസത്തെ തടവിന് ശിക്ഷിച്ചു.
















© Copyright 2025. All Rights Reserved