വിയന്ന ആസ്ഥാനമാക്കി സന്നദ്ധ- സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആഗോള മലയാളി  സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF),ആഗോള കൂട്ടായ്മ 164 രാജ്യങ്ങളിലെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.  2016 സെപ്റ്റംബർ 21 നാണ് WMF സ്ഥാപിതമായത്.

28/09/23

ജാതി - മത - വർഗ്ഗ- വർണ്ണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളിയുടെ ഐക്യത്തിന്റെ കൊടിക്കൂറ പാറിക്കുന്ന അതിവിപുലമായ കൂട്ടായ്മയായി കുറഞ്ഞ കാലത്തിനിടെ WMF മാറിയിരിക്കുന്നു.

കഴിഞ്ഞ ഏഴു വർഷമായി ലോകത്തെവിടെയുമുള്ള കേരളീയർക്ക് ആശ്വാസം പകർന്ന സംഘടന, കൂട്ടായ്മയുടെ കരുത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കയാണ്.

ഏഴാം ജന്മദിനമായ ഇന്ന് സെപ്റ്റംബർ 21 ന് WMF ഗ്ലോബൽ ഭവന പദ്ധതിയിലൂടെ നമ്മുടെ തന്നെ ഒരു അംഗത്തിന് ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിക്കുന്ന വിവരം അതിയായ സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മ എന്നതിലുപരി കഴിവും താത്പര്യവും സേവന സന്നദ്ധതയുമുള്ള എല്ലാ മലയാളികളേയും ജാതി-മത-വർഗ്ഗ-വർണ്ണ-ലിംഗ-രാഷ്ട്രീയ-പ്രാദേശിക ഭേദങ്ങളില്ലാതെ ചേർത്തുപിടിച്ചു കൊണ്ടു പോകുന്നസംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ (WMF).

തങ്ങൾ നേടിയ അറിവും, വിവിധ മേഖലകളിലെ വൈദഗ്ദ്ധ്യവും ജൻമനാടിന് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ എല്ലാ മലയാളികൾക്കും വേദിയൊരുക്കുന്ന വിധത്തിൽ സന്നദ്ധ - സേവന- ജീവകാരുണ്യ പ്രവർത്തനങ്ങളെ വിപുലമാക്കുകയാണ് നമ്മുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി പ്ലാൻറ് ഫോർ

പ്ലാനറ്റ് പദ്ധതി, വനിത/ യുവത ശാക്തീകരണം, ജൈവ കൃഷി പ്രോത്സാഹനം, തെരഞ്ഞെടുത്ത സ്കൂളുകളിൽ ഗ്രീൻ ക്ലബ്ബ് രൂപീകരണം, മണ്ണ് - ജല സംരക്ഷണം, സോളാർ പവർ ഉപയോഗം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൽ എന്നിവയ്ക് വിപുലമായ പ്രചാരം നൽകും. സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഉതകുന്ന കരിയർ ഗൈഡൻസ് - തൊഴിൽ പരിശീലന പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്ന ചിലത് മാത്രമാണ്.

എൽഡേഴ്സ് ക്ലബ് രൂപീകരിച്ച് മുതിർന്ന പൗരൻമാരുടെ അനുഭവ സമ്പത്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിക്കുന്നതിന് അവസരം ലഭ്യമാക്കുന്ന പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.

പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും 'കൈരളിക്ക് ഒരു കൈത്താങ്ങ്' എന്ന പേരിൽ വിപുലമായ സേവന - സഹായ പ്രവർത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടന്നത്. ക്യാൻസർ രോഗിക്ക് വീട്, വിധവക്ക് വീട്, പാരാ ഒളിബ്ബിക്സ് മത്സരാർത്ഥിക്കുള്ള ധനസഹായം, നിരാലംബർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ, പ്ലാസ്റ്റിക് മുക്തമാക്കൽ, ബീച്ച് ക്ലീനിങ്ങ്, യുക്രൈൻ യുദ്ധകാലത്ത് മലയാളികളെ നാട്ടിലെത്തിക്കാൻ നടത്തിയ ത്യാഗ പൂർണ്ണമായ പ്രവർത്തനങ്ങൾ, ഐക്യ കാഹളമുയർത്തി ലോകമെമ്പാടും നടത്തിയ ഓണാഘോഷങ്ങൾ തുടങ്ങിയവ സമീപകാലത്തെ WMF ന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളുടെ രജതരേഖകളാണ്.

2024 ജനുവരി 27, 28 തീയ്യതികളിൽ നമ്മുടെ സംഘടനയുടെ 4ാമത് ദ്വിവൽസര ആഗോള കൺവൻഷൻ തായ്ലാണ്ടിലെ ബാങ്കോക്കിൽ വെച്ച്

നടക്കുകയാണ്. 

എല്ലാ WMF അംഗങ്ങളുടെയും പരമാവധി സഹകരണവും സാന്നിധ്യവുംകൊണ്ട് അത് വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

ദീർഘ വീക്ഷണവും അശ്രാന്ത പരിശ്രമവും അർപ്പണബോധവും അച്ചടക്കത്തോടെയുള്ള പ്രവർത്തനവും ഒരു കൂട്ടായ്മയെ വൻവിജയത്തിലെത്തിക്കാൻ സാദ്ധ്യമാക്കും എന്ന് വേൾഡ് മലയാളി ഫെഡറേഷേൻ (WMF)

തെളിയിച്ചിരിക്കുകയാണ്.

ഈ വളർച്ചയുടെ തുടക്കം മുതൽ ഒരോ ഘട്ടത്തിലും സംഘടനയുടെ കൂടെ നിന്ന് അതിനെ ശക്തിപ്പെടുത്തിയ ഒരോ WMF മെമ്പർമാരെയും നേതാക്കളെയും അഭ്യുദയകാംക്ഷികളോടും സംഘടനയുടെ പേരിൽ അകൈതവമായ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇനിയും മലയാളിയുടെയും പ്രവാസി മലയാളിയുടെയും ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ഊർജ്വസ്വലരായി മുഴുകാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

അഭിവാദ്യങ്ങളോടെ,

വേൾഡ് മലയാളി ഫെഡറേഷൻ (WMF) നു വേണ്ടി:

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ,

ഗ്ലോബൽ ചെയർമാൻ.

ഡോ. ജെ. രത്നകുമാർ,

ഗ്ലോബൽ പ്രസിഡൻറ്,

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu