ഹരിപ്പാട്: വീട് നിർമ്മാണത്തിനിടെ പരിക്കേറ്റ തൊഴിലാളികളെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. വീയപുരം പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തൊഴിലാളികളെ സംഭവ സ്ഥലത്തു നിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബംഗാൾ സ്വദേശി ഓപ്പു മണ്ഡൽ (38), ചെറുതന ആനാരീ സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വീയപുരം ഐഎസ്എച്ച്ഒ ഷെഫീക്ക് എ, എഎസ്ഐ ബാലകൃഷ്ണൻ, സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒമാരായ പ്രവീൺ, നിസാറുദ്ദീൻ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.
© Copyright 2024. All Rights Reserved