ശതകോടീശ്വരന്‍റെ മുന്നറിയിപ്പ്, മംദാനിയുടെ ഭരണത്തിൽ ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയാകും; പുതിയ മേയറെ ലക്ഷ്യമിട്ട് കടുത്ത വാക്കുകൾ

12/11/25

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയായി മാറുമെന്ന മുന്നറിയിപ്പുമായി ശതകോടീശ്വരൻ. പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയായി മാറും എന്നാണ് ശതകോടീശ്വരനായ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ബാരി സ്റ്റേൺലിക്റ്റ് മുന്നറിയിപ്പ് നൽകിയത്. ജനുവരി 1-നാണ് മംദാനി സ്ഥാനമേൽക്കുക. സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഒയുമായ സ്റ്റേൺലിക്റ്റ്, മംദാനിയുടെ വിജയത്തിന് പിന്നാലെ തന്‍റെ സ്ഥാപനം ന്യൂയോർക്കിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിഎൻബിസിയോട് പറഞ്ഞു.

വർധിച്ചുവരുന്ന ചെലവുകളും ബിസിനസ് വിരുദ്ധ നയങ്ങളും കാരണം മറ്റ് കമ്പനികളും നഗരത്തിൽ നിന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ മാറ്റിയേക്കാം എന്നും അദ്ദേഹം പ്രവചിച്ചു. മിഡ്‌ടൗൺ മാൻഹട്ടനിൽ ഓഫീസുകളും ന്യൂയോർക്കിൽ വിപുലമായ വാണിജ്യ, റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റുകളുമുള്ള സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പ്, പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ദീർഘകാലമായി ഏർപ്പെട്ടിരുന്ന സ്ഥാപനമാണ്. എന്നാൽ, നിർബന്ധിത യൂണിയൻ നിയമങ്ങളും വർധിച്ചുവരുന്ന പ്രോജക്റ്റ് ചെലവുകളും കൂടുതൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്ന് സ്റ്റേൺലിക്റ്റ് പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu