ഷാര്‍ജയിലെ അല്‍ നഹ്ദയിലെ അബ്‌കോ ടവറിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാ താമസക്കാർക്കും സൗകര്യങ്ങൾ ഒരുക്കണമെന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തീപിടുത്തത്തിൽ ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. 48 നില കെട്ടിടത്തിലാണ് തീപിടിച്ചത്.250ഓളം താമസക്കാരും ഉണ്ടായിരുന്നു.
അല്‍താവൂന്‍, അല്‍ നഹ്ദ, അല്‍ ഖാന്‍ എന്നിവിടങ്ങളിലായി താൽക്കാലിക വാസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്താഴം, ഇഫ്താര്‍ തുടങ്ങി നോമ്പുകാര്‍ക്കുള്ള വിഭവങ്ങള്‍ നോമ്പുകാർക്ക് കൃത്യസമയത്ത് എത്തിച്ചുകൊടുക്കും നോമ്പ് അല്ലാത്തവർക്ക് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഷാര്‍ജ പൊലീസ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ സാഹചര്യത്തിൽ മോഷണത്തിൽ സാധ്യതയുള്ളതിനാൽ തന്നെ സമീപ പ്രദേശത്ത് പോലീസ് താവളം പോലീസിന്റെ സാന്നിധ്യത്തിൽ അടുത്തദിവസം കെട്ടിടത്തിനുള്ളിൽ കയറാൻ സാധിക്കും എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്.
© Copyright 2024. All Rights Reserved