ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ് 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈടാക്കുന്ന തുക 490 പൗണ്ടുമായും (50,000 രൂപയിലേറെ) ഉയർന്നു.
വര്‍ധനവ് ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. നിരക്ക് വർധനവ് ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും. വിസ ഫീസ് നിരക്കിൽ വർധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ശമ്പളം കൂട്ടാന്‍ ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
© Copyright 2023. All Rights Reserved