സാമ്പത്തിക പ്രതിസന്ധി കനത്തതിനെ തുടർന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നാല് ഷോപ്പിംഗ് കോംപ്‌ളക്‌സുകൾ കേരളാ ബാങ്കിന് പണയം വെയ്ക്കുന്നു. കെ എസ് ആർ ടി സി- കെ ടി ഡി എഫ് സി സംയുക്ത സംരംഭങ്ങളായ തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഉൾപ്പെടെയുളള ഷോപ്പിംഗ് കോംപക്‌ളസുകളാണ് കേരളാ ബാങ്കിന് പണയം വയ്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കേരളാ ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് കോർപ്പറേഷന്് കെ എസ് ആർ ടി സി നൽകാനുള്ള 450 കോടി മടക്കിക്കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ എസ് ആർ ടി സിയുടെ സബ്‌സിഡിയറി കമ്പനിയായ കേരളാ ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് കോർപ്പറേഷൻ അഥവാ കെ ടി ഡി എഫ്‌സിയാണ് ഷോപ്പിംഗ് കോംപ്‌ളക്‌സുകൾ അടക്കമുളളന കെ എസ് ആർ ടി സിക്ക് വേണ്ടി നിർമിക്കുന്നത്. കേരളാ ബാങ്കിൽ നിന്നും കടമെടുത്താണ് കെ ഡി ഡി എഫ്‌സി ഇതെല്ലാം പണിതത്്.ഇതോടെയാണ് കണ്ണായ സ്ഥലങ്ങളിലെ ഭൂമിയും ഷോപ്പിംഗ് കോംപ്‌ളക്‌സുകളും കേരളാ ബാങ്കിന് ഈട് നൽകാൻ കെ എസ് ആർ ടി സി – കെ ടി ഡി എഫ്‌സി മാനേജ്‌മെന്റ് തിരുമാനിച്ചത്. തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഇത് വെളിപ്പെടുത്തിയത്്.
© Copyright 2024. All Rights Reserved