സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത് എന്തിന്‌? അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്

07/02/24

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. . സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു.  കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് . 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു. നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു
പൊലീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല. മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. പൊലീസും ഹോം ഗാർഡും ഒന്നു ചെയ്തില്ല. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നു. മകൾ തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിൻ്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. മറ്റു കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. അരമണികൂർ കൊണ്ട് എത്തേണ്ട ആംബുലൻസ് ഒന്നര മണിക്കൂർ എടുത്തു ആശുപത്രിയിൽ എത്താൻ. ആശുപത്രി സംരക്ഷണ ബിൽ ഉണ്ടാക്കിയതിലും സംശയമുണ്ട്. മകളുടെ ജീവന് വിലയിടാൻ പറ്റില്ല. പൊലീസിന് വീഴ്ചയുണ്ടായി. പൊലീസുകാരും പ്രതികളാണ്. കോടതിയിൽ തെളിവ് നൽകേണ്ടത് പൊലീസാണ്. ആശുപത്രി ജീവനക്കാരും പൊലീസും കൂട്ടുനിന്നുവെന്നും എഫ്ഐആർ മുഴുവൻ തെറ്റാണെന്നും പിതാവ് ആരോപിച്ചു.
ഇന്നലെയാണ് ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu