സെപ്റ്റംബർ 21, വേൾഡ് മലയാളി ഫെഡറേഷൻ ഒൻപതാം വാർഷികം

22/09/25

ആഗോള മലയാളി സംഘടന വേൾഡ് മലയാളി ഫെഡറേഷൻ (WMF) സെപ്റ്റംബർ 21-ന് ഒൻപതു വർഷം പൂർത്തിയാക്കുന്നു. മലയാളികളുടെ ഐക്യത്തിനും സാമൂഹ്യസേവനത്തിനും വേണ്ടി ലോകമെമ്പാടും പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷൻ, അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സാമൂഹിക ഇടപെടലുകളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരികയാണ്.

2016 ൽ വിയന്നയിൽ പ്രവാസി വ്യവസായിയായ ഡോ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷൻ 166 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. നിലവിൽ ഏറ്റവുമധികം രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച മലയാളി പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷനാണ്.

ഒൻപതാം വാർഷിക ദിനത്തിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവിതവും നഷ്ടപ്പെട്ടവർക്ക് കരുത്തേകാൻ വേൾഡ് മലയാളി ഫെഡറേഷൻ ഭവനനിർമ്മാണ പദ്ധതി ആരംഭിക്കുന്നു. ദുരിതബാധിത കുടുംബങ്ങൾക്ക് പുതു ഭവനങ്ങൾ നിർമ്മിച്ച് നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി, WMF-ന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്.
ഇതേ ദിവസം തന്നെ പുനഃക്രമീകരിച്ച നാഷണൽ കൗൺസിലുകളുടെ പ്രഖ്യാപനവും കൂടിയുണ്ടാകുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല അറിയിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഏകോപനത്തിനും പ്രവർത്തനങ്ങൾക്ക് വേഗതയും ഏകീകരണവും നൽകുക എന്നതാണ് നാഷണൽ കൗൺസിലുകളുടെ ലക്ഷ്യം. സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല, ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു, ഗ്ലോബൽ സെക്രെട്ടറി നൗഷാദ് ആലുവ, ഗ്ലോബൽ ട്രെഷറർ ടോം ജേക്കബ് എന്നിവർ ലോകമെമ്പാടുമുള്ള വേൾഡ് മലയാളിഫെഡറേഷൻ അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും ആശംസകൾ നേർന്നു.

ഗ്ലോബൽ പി ആർ ഓ
വേൾഡ് മലയാളി ഫെഡറേഷൻ

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu