
സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ വാട്‌സ്ആപ്പില്‍ ഉടൻ തന്നെ 'സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്' (Strict Account Settings) എന്ന പുത്തന്‍ ഫീച്ചർ പ്രത്യക്ഷപ്പെടും. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്‍റുകളും ബ്ലോക്ക് ചെയ്യുന്നത് അടക്കമുള്ള സൗകര്യം സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് നല്‍കും. പുതിയ വാട്‌സ്ആപ്പ് സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇൻഫോ വാട്‍സാപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ കണ്ടെത്തി.
















© Copyright 2025. All Rights Reserved