‘സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധ വിമാനങ്ങൾ വിൽക്കും’: കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപ് ട്രംപിന്റെ പ്രഖ്യാപനം

18/11/25

വാഷിങ്ടൻ . സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപായാണ് ട്രംപിൻ്റെ പ്രഖ്യാപനം ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനം

സൗദി അറേബ്യയ്ക്ക് വിമാനങ്ങൾ വിൽക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും'-എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം സൗദിക്ക് എഫ് 35 വിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.

സൗദി അറേബ്യയ്ക്ക് എഫ് 35 വിമാനങ്ങൾ കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിനു വിധേയമായിരിക്കണമെന്ന് ട്രംപിനെ ഇസ്രയേൽ അറിയിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാദേശിക സുരക്ഷാ സഹകരണത്തിൻ്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിൻ്റെ ആവശ്യം

യുഎസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ സൗദി അറേബ്യ കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആണവോർജ മേഖലയിലെ പുതിയ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പരസ്യമായി അഭിപ്രായം പറയാൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിലെ ഒരു ഉന്നത ഉദ്യോഗസ്‌ഥനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu