
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ, ഏറെ മാറ്റങ്ങള് വരുത്തിയ റേഞ്ച് റോവര് കാര് അടുത്ത മാസം വില്പനയ്ക്ക് എത്തുന്നു. ഏകദേശം 60,000 പൗണ്ട് ആണ് ഗൈഡ് പ്രൈസ്. മറ്റു പല കാറുകളിലും ഇല്ലാത്ത രാജകീയമായ പ്രത്യേകതകളോടെ നിര്മ്മിച്ചതാണ് ഈ കാര് എന്നാണ് ലേലം ചെയ്യുന്ന കമ്പനിക്കാര് വ്യക്തമാക്കുന്നത്. 2004 -ല് റെജിസ്റ്റര് ചെയ്ത ഈ കാര് റോയല് വിന്ഡ്സര് ഹോഴ്സ് ഷോയില് രാജ്ഞി തന്നെ ഓടിച്ചിരുന്നു. എപ്സം പച്ച നിറത്തിലുള്ള കാറിന്റെ മുന്ഭാഗത്തെ ഗ്രില്ലിന്റെ രൂപഘടനയില് മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. ഇതുവരെ 1,09,675 മൈല് യാത്ര ചെയ്ത കാറിനൊപ്പം പൂര്ണ്ണമായ സര്വീസ് ഹിസ്റ്ററിയിൂം ലഭ്യ്മാണ്. , നല്ല കണ്ടീഷനില് ആയതിനാലും, രാജകുടുംബത്തിന്റെ ഉടമസ്ഥതയില് ഉണ്ടായിരുന്നതിനാലും ഈ കാര് ആള്ക്കൂട്ടത്തില് ഏറെ ശ്രദ്ധിക്കപ്പെടും എന്നത് ഉറപ്പാണ്. അതുകൊണ്ടു തന്നെ രാജകുടുംബത്തിന്റെ ആരാധകരില് പലരും ലേലത്തില് പങ്കെടുത്ത് ഇത് സ്വന്തമാക്കാന് എത്തുമെന്നത് ഉറപ്പാണ്.
നവംബര്11 ന് ബിര്മ്മിംഗ്ഹാമില് വെച്ചായിരിക്കും ലേലം നടക്കുക. ഐകോണിക് ഓക്ഷനീയേഴ്സ് ഇതിന് നിശ്ചയിച്ചിരിക്കുന്ന ഗൈഡ് പ്രൈസ് 50,000 പൗന്റ് മുതല് 60,000 പൗണ്ട് വരെയാണ്..
















© Copyright 2025. All Rights Reserved