
സ്വവർഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള വിധി പ്രസ്താവത്തിനിടെ സ്വവർഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിർണായകമായ പരാമർശങ്ങളാണ് കോടതി നടത്തിയത്. ഭിന്നലിംഗക്കാരായ ദമ്പതികൾക്ക് മാത്രമേ നല്ല മാതാപിതാക്കളാകാൻ കഴിയൂ എന്ന് നിയമത്തിന് അനുമാനിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് വിവേചനത്തിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ദത്തെടുക്കലിനുള്ള സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പരാമർശിച്ചുകൊണ്ട്, ജുവനൈൽ ജസ്റ്റിസ് നിയമം അവിവാഹിതരായ ദമ്പതികളെ ദത്തെടുക്കുന്നതിൽ നിന്ന് തടയുന്നില്ലെന്നും, അങ്ങനെ ചെയ്യുന്നത് കുട്ടിയുടെ താൽപ്പര്യത്തിനാണെന്നും യൂണിയൻ ഓഫ് ഇന്ത്യയും തെളിയിച്ചിട്ടില്ല. അതിനാൽ അവിവാഹിതരായ ദമ്പതികളെ ദത്തെടുക്കുന്നത് തടയാൻ സിഎആർഎക്ക് ഇനി മുതൽ അധികാരമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.അവിവാഹിതരായ ദമ്പതികൾ മാത്രമാണ് അവരുടെ ബന്ധത്തെക്കുറിച്ച് ഗൗരവമായി കാണുന്നു. എന്ന് കരുതാനാവില്ല. വിവാഹിതരായ ഭിന്നലിംഗ ദമ്പതികൾക്ക് മാത്രമേ ഒരു കുട്ടിക്ക് സ്ഥിരത നൽകാൻ കഴിയൂ എന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















© Copyright 2025. All Rights Reserved