ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ലോകകപ്പിൽ എല്ലാവരും തന്നെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ആതിഥേയരായ ഇന്ത്യയെ ആണ്. ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കാണ് എല്ലാവരും സാധ്യത നൽകുന്നത്. എന്നാൽ ലോകകപ്പിൽ ഇത്തവണ കറുത്ത കുതിരകളായി മാറുന്നത് ദക്ഷിണാഫ്രിക്കൻ ടീമാകുമെന്നാണ് മുൻ ഇന്ത്യൻ പേസറായ സഹീർ ഖാൻ പറയുന്നത്.
എല്ലാവരും ഇന്ത്യ, ഇംഗ്ലണ്ട്,ഓസ്ട്രേലിയ,പാകിസ്ഥാൻ,ന്യൂസിലൻഡ് ടീമുകളെ പറ്റി സംസാരിക്കുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയാകും ഈ ടൂർണമെന്റിലെ കറുത്ത കുതിരകളെന്ന് ഞാൻ വിശ്വസിക്കുന്നു. ലോകകപ്പിൽ അത്ര നല്ല ചരിത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. എന്നാൽ അടുത്തിടെ ഓസ്ട്രേലിയയിൽ വെച്ച് ദക്ഷിണാഫ്രിക്ക കളിച്ച രീതി വെച്ച് നോക്കുമ്പോൾ ഇത്തവണ ലോകകപ്പിലെ കറുത്ത കുതിരകൾ അവർ തന്നെയാകും. ഇന്ത്യൻ സാഹചര്യങ്ങളിൽ മികവ് പുലർത്താൻ കഴിയുന്ന ചില താരങ്ങൾ അവർക്കുണ്ട്. ദക്ഷിണാഫ്രിക്ക, ഇന്ത്യ,ഇംഗ്ലണ്ട്,ഓസ്ട്രേലിയ ടീമുകളാകും ഇത്തവണ സെമിയിൽ കളിക്കുക. സഹീർ ഖാൻ പറഞ്ഞു.
© Copyright 2023. All Rights Reserved