
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്‍റെ പുതിയ കാഴ്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള ഇന്ത്യൻ ഇന്‍റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം നേടി മലയാള ചിത്രം 'ദി പ്രൊപോസൽ'.മുംബൈയിൽ നടന്ന IIFTC 2023 ചടങ്ങിൽ വച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്കാരലബ്ധി. പൂർണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്.തമിഴിൽ നിന്നു റോക്കറ്ററി-ദി നമ്പി എഫക്ട്, തെലുങ്കിൽ RRR, കന്നഡ ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ..
















© Copyright 2025. All Rights Reserved