ഇറ്റലിയിൽ നിന്നുള്ള ശ്രീമതി ഷാഹി ജോർജ്ജ് ഇനി WMF യൂറോപ്പ് റീജിയൻ പി ആർ & മീഡിയ കോർഡിനേറ്റർ.

28/09/26
Shahi George appointed WMF Europe PR Media Coordinator

വേൾഡ് മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയന്റെ പുതിയ പി ആർ & മീഡിയ കോർഡിനേറ്ററായി ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്നുള്ള ശ്രീമതി ഷാഹി ജോർജ്ജ് ചുമതലയേൽക്കും.

കൊച്ചി സ്വദേശിയായ ഷാഹി ജോർജ്ജ് ഇറ്റലിയിലെ 'ഇറ്റലി പാസ് ടൂർ Srl' കമ്പനിയിൽ എച്ച്. ആർ. മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. ഐ. ടി. രംഗത്തെ 6 വർഷത്തെ പ്രവർത്തനപരിചയവും എച്ച്. ആർ. മാനേജ്‌മെന്റിലെ 12 വർഷത്തെ അനുഭവസമ്പത്തുമുൾപ്പെടെ കോർപ്പറേറ്റ് മേഖലയിൽ 18 വർഷത്തെ മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് അവർ.

കോർപ്പറേറ്റ് ജീവിതത്തോടൊപ്പം കഴിഞ്ഞ 7 വർഷമായി വേദി അവതാരകയായും സജീവ സാന്നിധ്യമാണ് ഷാഹി. ഡബ്ല്യു.എം.എഫ് ഇറ്റലിയിലെ ഫ്ലോറൻസ് യൂണിറ്റിന്റെ വിവിധ പരിപാടികളിലും, യൂറോപ്പ് റീജിയന്റെയും ഗ്ലോബൽ തലത്തിലെയും ഔദ്യോഗിക സൂം സംഗമങ്ങളിലും അവതാരകയായി മികവ് തെളിയിച്ചിട്ടുള്ള അവർ, അടുത്തിടെ ബൾഗേറിയയിലെ സോഫിയയിൽ സമാപിച്ച WMF പത്താം വാർഷികാഘോഷങ്ങളുടെയും യൂറോപ്പ് ഫാമിലി മീറ്റിന്റെയും മുഖ്യ അവതാരക കൂടിയായിരുന്നു.

ആളുകളുമായി ഹൃദ്യമായി സംവദിക്കാനും മികച്ച രീതിയിൽ വാർത്താവിനിമയങ്ങൾ ഏകോപിപ്പിക്കാനുമുള്ള ഷാഹി ജോർജ്ജിന്റെ പ്രാഗത്ഭ്യം WMF യൂറോപ്പ് റീജിയന്റെ പി ആർ, മീഡിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും തെളിമയും പകരുമെന്ന് പ്രത്യാശിക്കാം. പുതിയ ഉത്തരവാദിത്തത്തിലേക്ക് പ്രവേശിക്കുന്ന ഷാഹി ജോർജ്ജിന് വേൾഡ് മലയാളി ഫെഡറേഷന്റെ പേരിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ & മീഡിയ കോർഡിനേറ്റർ
വേൾഡ് മലയാളി ഫെഡറേഷൻ

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu