ഇസ്രയേലിനായി ഒരുക്കിയ പ്രാർത്ഥനയിൽ റിഷി സുനക് പങ്കെടുക്കുന്നതിനിടെ പ്രതിഷേധവുമായി ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ

16/10/23

വടക്കൻ ലണ്ടനിൽ ഇസ്രയേലിനായി ഒരുക്കിയ ഒരു പ്രാർത്ഥനാ ചടങ്ങിൽ പ്രധാനമന്ത്രി റിഷി സുനാക് പങ്കെടുക്കവേ പ്രതിഷേധവുമായി ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ. അതി ക്രൂരമായ ഭീകരാക്രമണത്തിന്റെ വേദന അനുഭവമാകുന്ന ഈ നിമിഷം ഇവിടെ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി സിനഗോഗിലെ പ്രാർത്ഥനാ ചടങ്ങിൽ പറഞ്ഞത്.

ഹമാസ്, പോരാളികളോ സ്വാതന്ത്ര്യ സമര സേനാനികളോ അല്ലെന്നും, കറകളഞ്ഞ ഭീകരർ ആണെന്നും സുനക് പറഞ്ഞു. സമാധാനത്തിനായുള്ള സംഗീതോത്സവത്തിൽ പങ്കെടുത്തവരെ ദയയില്ലാതെ കൊന്നു തള്ളുന്നത് ചെകുത്താന് മാത്രം കഴിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിധ നീക്കുപോക്കുകൾക്കോ, സന്തുലനം കൈവരുത്തുന്നതിനോ തയ്യാറല്ലെന്നും, താൻ പൂർണ്ണമായും ഇസ്രയേലിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെസ്റ്റ് മിനിസ്റ്ററിൽ യഹൂദ സമൂഹത്തിനായി ഒരു പ്രാർത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മന്ത്രി ടോം ടുങ്കെൻഡറ്റ്, നിഴൽ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി തുടങ്ങിയവർ അതിൽ പങ്കെടുത്തിരുന്നു. ഏതാണ്ട് 20,000 പേരോളം ആ യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയ നോവ ആർഗാമനി എന്ന ഇസ്രയേലി വനിതയുടെ ചിത്രം പലരും ഉയർത്തിപ്പിടിച്ചിരുന്നു. ഭീകരർ ബന്ധികളാക്കിയ നൂറു കണക്കിന് പേരിൽ ഇവരും ഉൾപ്പെടുന്നു.

അതേസമയം, ലണ്ടനിലെ ഇസ്രയേൽ എംബസിക്ക് മുൻപിലും പ്രധാന മന്ത്രിയുടെ ഓഫീസിനു മുൻപിലും പാലസ്തീൻ അനുകൂലികൾ പ്രകടനം നടത്തി. കെൻസിംഗ്ടണിൽ ഏകദേശം 5000 പേരായിരുന്നു ഒത്തു കൂടിയത്. പാലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രയേൽ ഒരു ഭീകര രാഷ്ട്രമാണ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu