
യുകെയില് ജീവിതച്ചെലവുകള് വര്ധിച്ച് വരുന്ന സമയത്ത് എനര്ജി ബില് വകയില് നല്ലൊരു തുക ലാഭിക്കാന് അവസരം. വാര്ഷിക വരുമാനം 31,000 പൗണ്ടില് കുറവുള്ള കുടുംബങ്ങള്ക്ക് എനര്ജി ബില് ഗണ്യമായി കുറയ്ക്കാനുള്ള സ്കീം പ്രകാരം 600 പൗണ്ട് വരെ ലഭിക്കാം. ഇന്സുലേഷന്, ബോയ്ലര് അപ്ഗ്രേഡ് തുടങ്ങിയവക്ക് സര്ക്കാര് സാമ്പത്തിക സഹായമേകുന്നുണ്ട്. ഇതിലൂടെ വീടുകളുടെ കാര്യക്ഷമത വര്ധിപ്പിച്ച് എനര്ജി ബില്ലില് നല്ലൊരു തുക ലാഭിക്കാന് സാധിക്കും. ഇതിനായി രണ്ട് പ്ലാനുകളാണ് സര്ക്കാര് തയ്യാറാക്കിയിരിക്കുന്നത്. എനര്ജി കമ്പനീസ് ഒബ്ലിഗേഷന് പ്ലാന്, ഗ്രേറ്റ് ബ്രിട്ടീഷ് ഇന്സുലേഷന് പ്ലാന് എന്നിവയാണിവ. ഇതില് ഒന്നാമത്തെ പ്ലാന് കുറഞ്ഞ വരുമാനക്കാര്ക്കുള്ളതാണ്. രണ്ടാമത്തെ പ്ലാന് 40,000 കുടുംബങ്ങള്ക്ക് കൂടി സഹായമേകുന്നു. ഇംഗ്ലണ്ട്, വെയില്സ്, സ്കോട്ട്ലന്ഡ്, എന്നിവിടങ്ങളിലുള്ളവര്ക്കാണ് ഈ പദ്ധതികള് തയാറാക്കിയിരിക്കുന്നത്.
നോര്ത്തേണ് അയര്ലണ്ടുകാര്ക്ക് ഇതിനായി പ്രത്യേക പ്ലാനാണുളളത്. ഈ പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങള് ഗവണ്മെന്റിന്റെ വെബ്സൈറ്റില് കൊടുത്തിട്ടുണ്ട്. വീടുകളില് കാവിറ്റി വാള് ഇന്സുലേഷന് നിര്വഹിച്ചാല് കറന്റ് ബില് വകയില് വര്ഷം തോറും 180 പൗണ്ടിനും 609 പൗണ്ടിനും ഇടയില് ലാഭിക്കാനാകുമെന്നാണ് എനര്ജി സേവിംഗ് ട്രസ്റ്റ് നിര്ദേശിക്കുന്നത്.
















© Copyright 2025. All Rights Reserved