
പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം 'തങ്കലാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 26 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് പുറത്തു വിടും. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് വിക്രം എത്തുന്നത്.
















© Copyright 2025. All Rights Reserved