
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ഗോപിയും മറ്റ് ബിജെപി നേതാക്കളും ഉൾപ്പെടെ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 2നാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരം വരെയായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര നടന്നത്. നൂറുകണക്കിനാളുകളാണ് പദയാത്രയിൽ അഭിവാദ്യമർപ്പിക്കാനെത്തിയത്.
















© Copyright 2025. All Rights Reserved