
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചു. പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സർക്കാർ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ദീർഘകാല കരാറില്‍ വിജിലൻസ് അന്വേഷണം നടന്നുവരികയാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം നടത്തുമോയെന്ന എം.വിൻസന്റിന്റെ ചോദ്യത്തിനായിരുന്നു വൈദ്യുതി മന്ത്രിയുടെ മറുപടി.
















© Copyright 2025. All Rights Reserved