പുതിയ ചിത്രമായ ലിയോ റിലീസ് ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്നേ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്. .വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.ദളപതി 68-ന്റെ പൂജ വിജയദശമിനാളിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം പൂജാ ചടങ്ങിൽ സംബന്ധിച്ചു. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നു.അതേസമയം, വിജയ്- ലോകേഷ് ചിത്രം ലിയോ ബോക്സോഫീസിൽവിജയക്കുതിപ്പ് തുടരുകയാണ്. അർജുൻ, മിഷ്കിൻ, സഞ്ജയ് ദത്ത്, തൃഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്..
© Copyright 2023. All Rights Reserved