ഗാസ സിറ്റിയിൽ രൂക്ഷയുദ്ധം; രക്ഷതേടി കൂട്ടപ്പലായനം; 24 മണിക്കൂറിനിടെ 214 പേർ കൊല്ലപ്പെട്ടു…

10/11/23

ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ വ്യോമാക്രമണങ്ങളിൽ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
രണ്ടാം മാസത്തിലേക്കു പ്രവേശിച്ച ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 4324 കുട്ടികൾ അടക്കം 10,569 ആയി. 26,457 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ അൽ ഷാദി അഭയാർഥിക്യാംപിനു സമീപം ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. 32 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അറിയിച്ചു. ധീരമായ ചെറുത്തുനിൽപ്പാണ് ഹമാസ് നടത്തുന്നതെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുരങ്കങ്ങൾ സ്ഫോടനത്തിൽ തകർക്കുന്നത് അവിടെ പാർപ്പിച്ചിരിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ഇസ്രയേലി‍ൽ ഉയർന്നു.
യുദ്ധത്തിനു മുൻപ് 6.5 ലക്ഷം പേരുണ്ടായിരുന്ന ഗാസ സിറ്റിയിലെ അവസാനത്തെ കടയും ചൊവ്വാഴ്ച അടച്ചു. വ്യോമാക്രമണങ്ങളിൽ പകുതിയിലേറെ വീടുകൾ തകർന്നടിഞ്ഞു. 
തെക്കൻ ഗാസയിൽ ദുരിതാശ്വാസ ക്യാംപുകളിൽ 600 പേരാണ് ഒരു ടോയ്‌ലറ്റ് ഉപയോഗിക്കുന്നതെന്ന് യുഎൻ റിപ്പോർട്ട് ചെയ്തു. അരലക്ഷത്തിലേറെ ഗർഭിണികൾ വൈദ്യസഹായം കിട്ടാത്ത അവസ്ഥയിലാണ്. ജീവൻരക്ഷാ മരുന്നുകളുമായി പോയ 5 ട്രക്കുകൾക്കു നേരെ ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായെന്നു റെഡ് ക്രോസ് അറിയിച്ചു.
അതിനിടെ, ജറുസലം ഓൾഡ് സിറ്റിയിൽ പലസ്തീൻ ബാലന്റെ കുത്തേറ്റ് ഇസ്രയേൽ ബോർഡർ പൊലീസ് ഓഫിസർ എലിഷേവ റോസ ലുബിൻ കൊല്ലപ്പെട്ടു. പട്രോളിങ്ങിനിടെയാണ് ആക്രമിക്കപ്പെട്ടത്. പലസ്തീൻ ബാലനെ സേന വെടിവച്ചുകൊന്നു. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu