ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാനാണു അനുമതി. ഈ ഞായറാഴ്ചയാണ് പെരുന്നാൾ എങ്കിൽസമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
















© Copyright 2025. All Rights Reserved