തനിക്ക് ഇനി ഉമ്മയെ കാണാനാവില്ല...ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്ന് ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ 

11/10/23

പലരും ചേർന്ന് തന്നെ ക്രിമിനൽ കേസിൽ പെടുത്തിയെന്നും ഖത്തർ കോടതി തെറ്റുകാരനാണെന്നു വിധിച്ചതിനാൽ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടുമെന്നും ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ. ദോഹയിലെ കെഎംസിസി പ്രവർത്തകനായ ഇഖ്ബാൽ ചേറ്റുവയുടെ കുറിപ്പാണ് പ്രവാസ ലോകത്ത് ചർച്ചയായത്.

കേസ് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കാതെയാണ് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. മില്യൺ കണക്കിന് റിയാൽ വാങ്ങി തിന്നവർ ഇന്ന് ഇവിടെ വലിയ ഉയരങ്ങളിലാണെന്നും തനിക്ക് ഇനി ഉമ്മയെ കാണാനാവില്ലെന്നും പ്രിയപ്പെട്ട ഉമ്മ പൊറുക്കണമെന്നും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചാണ് പോസ്റ്റിട്ടത്. കേസ് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കാതെയാണ് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. മില്യൺ കണക്കിന് റിയാൽ വാങ്ങി തിന്നവർ ഇന്ന് ഇവിടെ വലിയ ഉയരങ്ങളിലാണെന്നും തനിക്ക് ഇനി ഉമ്മയെ കാണാനാവില്ലെന്നും പ്രിയപ്പെട്ട ഉമ്മ പൊറുക്കണമെന്നും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചാണ് പോസ്റ്റിട്ടത്. ദേശീയ, സംസ്ഥാന നേതാവും അയാളെ താങ്ങിനിർത്തുന്നവരും വലിയവരാണെന്നും നിങ്ങൾ ചെയ്യുന്നത് തെറ്റല്ലേ എന്ന് ചോദിക്കാൻ ധൈര്യമുള്ളവർ ഇവിടെ കുറവാണെന്നും ചിരിച്ചുകാട്ടാൻ നിരവധി പേർ ഇവിടെയുണ്ടെന്നും ഉമ്മയെ അഭിസംബോധന ചെയ്ത് എഴുതിയ വരികളിൽ പറയുന്നു.

സാമൂഹിക പ്രവർത്തന രംഗത്തും സോഷ്യൽ മീഡിയയിലും സജീവമാണ് ഇഖ്ബാൽ ചേറ്റുവ. കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇഖ്ബാൽ ചേറ്റുവയെ രക്ഷിക്കാൻ കൂട്ടായ ശ്രമം നടത്തണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. 

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu