തലൈവർ 170’ പോലീസ് വേഷത്തിൽ രജനി, ഭാര്യയായി  മഞ്ജുവാര്യർ

12/10/23

ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ പങ്കെടുത്തു. പോലീസ് വേഷത്തിലാണ് രജനി എത്തുന്നത്. മഞ്ജു വാര്യരാണ് ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്ത് ദിവസത്തെ ചിത്രീകരണമുണ്ടാകും. ‘തലൈവർ 170’ കേരളത്തിൽ വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലും ചിത്രീകരിക്കുന്നു. ‘ജയ് ഭീം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണിത്.സാമൂഹിക സന്ദേശമുൾക്കൊള്ളുന്ന ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞു. ഇതാദ്യമായാണ് രജനികാന്ത് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണം നടത്തുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവർ 170. പ്രശസ്ത തമിഴ് നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സുബാഷ്കരൻ നിർമ്മിക്കുന്നത്. അനിരുദ്ധിന്റെ സംഗീതം. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu