നരച്ച മുടി മറയ്ക്കാൻ പലരും വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഹെയർ ഡൈകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഡൈകളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ ചർമ്മത്തെയും മുടിയെയും മാത്രമല്ല, ശരീരാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലം കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് ചിലർക്കു അലർജി, മുടികൊഴിച്ചിൽ എന്നിവയ്ക്കും കാരണമാകാം.
അതുകൊണ്ട് തന്നെ കെമിക്കൽ ഡൈകൾക്ക് പകരം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത ഹെയർ ഡൈ പരീക്ഷിക്കുന്നത് നല്ലൊരു പരിഹാരമായേക്കാം. തേങ്ങയും കറിവേപ്പിലയും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കുന്ന രീതിയാണിത്.
ആദ്യം തേങ്ങ ചെറുതായി കഷ്ണങ്ങളാക്കി മുറിക്കുക. പിന്നീട് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇത് അടുപ്പിൽ വെച്ച് വറുത്തെടുക്കുക. തേങ്ങയുടെ നിറം കറുപ്പിലേക്ക് മാറിത്തുടങ്ങുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് വീണ്ടും നന്നായി വറുക്കുക.
ഇവ മുഴുവനും നന്നായി വറുത്ത ശേഷം തണുപ്പിക്കാൻ വയ്ക്കുക. തുടർന്ന് ഇത് നന്നായി പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് കാപ്പിപ്പൊടി ചേർത്ത് വീണ്ടും ഒന്ന് മിക്സ് ചെയ്യുക.
ഇതിന് ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണയോ വെള്ളമോ ചേർത്ത് പേസ്റ്റ് രൂപത്തിൽ കലക്കുക. തയ്യാറായ ഈ നാച്ചുറൽ ഡൈ നരച്ച മുടിയിൽ പുരട്ടി ഏകദേശം 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ഉപയോഗിച്ചാൽ മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം ലഭിക്കാൻ സഹായിക്കും. കൂടാതെ മുടിയുടെ ആരോഗ്യം നിലനിർത്താനും ഇത് ഉപകാരപ്പെടും.
















© Copyright 2025. All Rights Reserved