തേജസ്’ കാണാൻ ആളില്ല, പ്രേക്ഷകരോട് അഭ്യർഥിച്ച് കങ്കണ; പരിഹാസവുമായി പ്രകാശ് രാജ്..

31/10/23

പുതിയ സിനിമയായ ‘തേജസ്’ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് വിഡിയോ പങ്കുവച്ച കങ്കണ റണൗട്ടിനെ ട്രോളി പ്രകാശ് രാജ്. വൻ മുതൽമുടക്കിൽ നിർമിച്ച ‘തേജസ്’ വമ്പൻ പരാജയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. സിനിമ കാണാൻ പ്രേക്ഷകർ തിയറ്ററിലെത്തിയില്ലെങ്കിൽ തിയറ്ററുകള്‍ നഷ്ടത്തിലാകുമെന്നും കുടുംബത്തോടൊപ്പം വന്ന് എല്ലാവരും ‘തേജസ്’ കാണണമെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ കങ്കണ അഭ്യർഥിച്ചത്. ഈ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. ‘‘ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും’’ എന്നായിരുന്നു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. Ji

2014 ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പഴയ വാക്കുകൾ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമർശം.

സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് സിനിമയിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി രൂപ മുടക്കിയ സിനിമയ്ക്ക് ആദ്യ രണ്ടു ദിവസം കൊണ്ട് നേടാനായത് വെറും 3 കോടി രൂപയാണ്. ഇതോടെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കങ്കണ തന്നെ മുന്നിട്ടിറങ്ങിയത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu