ദാഹം തീർക്കാൻ ഒരുമിച്ച് വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ? വിദഗ്ധരുടെ മുന്നറിയിപ്പ്

05/03/26

ദാഹം തോന്നുമ്പോൾ ഒരുമിച്ച് വലിയ അളവിൽ വെള്ളം കുടിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ അതിവേഗത്തിൽ വെള്ളം കുടിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വെള്ളം കുടിക്കുമ്പോൾ അത് സാവധാനം കുടിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. “വെള്ളം ചവച്ച് കുടിക്കുക” എന്നൊരു പ്രയോഗം പലരും പറയാറുണ്ട്. അതായത്, വെള്ളം പതുക്കെ കുടിക്കുമ്പോൾ അത് ഉമിനീരുമായി കലർന്ന് ദഹന എൻസൈമുകൾ പ്രവർത്തിക്കാൻ ശരീരത്തെ തയ്യാറാക്കും. ഇതുവഴി ദഹനപ്രക്രിയ കൂടുതൽ സുഗമമാകും.

ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുമ്പോൾ വായ, തൊണ്ട, വയറ് എന്നിവയുടെ ഏകോപനം തെറ്റാൻ സാധ്യതയുണ്ട്. ചിലർക്കു ഇതിന്റെ ഫലമായി അസിഡിറ്റി, പെട്ടെന്ന് ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

അതേസമയം വെള്ളം തെറ്റായി ശ്വാസനാളത്തിലേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ചിലപ്പോൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെക്കുകയും ജീവന് പോലും ഭീഷണിയാകുകയും ചെയ്യാം.

അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ കുട്ടികളെ സാവധാനം വെള്ളം കുടിക്കാൻ പരിശീലിപ്പിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഒരേസമയം കൂടുതലായി വെള്ളം കുടിക്കുന്നതിനേക്കാൾ ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഗുണകരം.

ഇത്തരത്തിൽ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലസന്തുലിതാവസ്ഥയും ഇലക്ട്രോലൈറ്റ് ബാലൻസും നിലനിർത്താൻ സഹായിക്കും. ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഏറ്റവും ലളിതമായ ശീലങ്ങളിൽ ഒന്നാണ് ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu