
നടൻ കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കാലത്ത് മലയാളത്തിലെ വില്ലൻ വേഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജോണി. കഴുകൻ, ചന്ദ്രകുമാറിൻ്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ജോണി മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡി വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചിട്ടുണ്ട് .
















© Copyright 2025. All Rights Reserved