നിമിഷപ്രിയയുടെ മോചനം: യെമനിലേക്ക് പോകാൻ കേന്ദ്രം ഇടപെടണം; ഹർജിയിൽ സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്..

20/10/23

കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് നൽകിയത്. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തിൽ ചർച്ചക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും കേന്ദ്രസർക്കാർ ഇടപെട്ടില്ലെന്നും നിമിഷ പ്രിയയുടെ അമ്മ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണണെന്ന് കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പക്ഷേ അതിനുശേഷവും ഇതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

നിലവിൽ ഇന്ത്യക്കാർക്ക് യെമനിലേക്ക് യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നയതന്ത്രതലത്തിൽ ഇടപെടൽ വേണമെന്ന് നിമിഷ പ്രിയയുടെ അമ്മ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ മാത്രമേ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ളു. തലാൽ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചർച്ച ആവശ്യമാണ്. ഇതിനായാണ് നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്. 

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu