നേപ്പാൾ മിന്നൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു

27/08/26
Nepal flood and NORKA help desk

നേപ്പാളിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കായി നോർക്ക റൂട്ട്സ് അടിയന്തര ഹെൽപ്പ് ഡെസ്ക് തുറന്നു. നേപ്പാളിലെ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് രാജ്യത്ത് കനത്ത മിന്നൽ പ്രളയമുണ്ടായത്. ഇതുവരെ 157-ലധികം പേർ പ്രളയത്തിൽ മരണപ്പെട്ടതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങൾ. വിനോദസഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടെ 384 പേരെ പ്രളയത്തിൽ ഇതിനോടകം കാണാതായിട്ടുണ്ട്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നും 250-ലധികം ഇന്ത്യൻ പൗരന്മാരെ കണ്ടെത്താനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവരിൽ 36 അംഗ മലയാളി സംഘവും ഉൾപ്പെട്ടതായി സംശയമുള്ളതിനാൽ സംസ്ഥാന സർക്കാരും ഉണർന്നു പ്രവർത്തിക്കുകയാണ്. നേപ്പാളിൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. ഈ അടിയന്തര സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിവരങ്ങൾ അറിയാനായി നോർക്ക റൂട്ട്സ് 18004253939 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ളവർക്ക് +91-8802012345 എന്ന നമ്പറിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ 9447111844, 9747132147 എന്നീ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാം. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ്പ് ലൈനുകൾ തുറന്നിട്ടുണ്ട്. വിവരശേഖരണത്തിനായി ഡൽഹിയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർക്ക് സർക്കാർ പ്രത്യേക ഏകോപന ചുമതല നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക സംവിധാനങ്ങൾ വഴി ഉടൻ തന്നെ നേപ്പാൾ സർക്കാരിന് കൈമാറും. ദുരന്തമുഖത്ത് നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. നേപ്പാളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu