
നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ അന്തരിച്ചെന്ന് വാർത്ത തള്ളി കുടുംബം രംഗത്തെത്തി. മകൾ നന്ദന ദേബ് സെൻ ആണ് തൻറെ പിതാവ് ജീവിച്ചിരിക്കുന്നു എന്നും സുഖമായിരിക്കുന്നു എന്നും അറിയിച്ച് രംഗത്തെത്തിയത്.
അമേരിക്കൻ പ്രൊഫസർ ക്ലോഡിയ ഗോൾഡിനാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്നോ സെന്നിന്റെ കുടുംബാംഗങ്ങളിൽ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. പിടിഐ അടക്കമുള്ള ദേശിയ മാധ്യമങ്ങളും ഏജൻസികളും വാർത്ത പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകൾ നന്ദന ദേവ് സെൻന്റെ വിശദീകരണം.
സാമ്പത്തിക ശാസ്ത്രം, സാമൂഹിക തത്ത്വചിന്ത, ക്ഷേമ സാമ്പത്തിക ശാസ്ത്രം എന്നിവയിലിലെല്ലാം അദ്ദേഹത്തിൻറെ കയ്യൊപ്പുണ്ടായിരുന്നു. വെൽഫെയർ ഇക്കണോമിക്സിലെ സംഭാവനകൾക്കും ക്ഷാമം, ദാരിദ്ര്യം, മനുഷ്യവികസനം എന്നിവയിലെ മുൻനിര പ്രവർത്തനങ്ങൾക്കും സെന്നിന് 1998-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
മാഗ്നവിഷൻ നാഷണൽ ഡെസ്ക്
















© Copyright 2025. All Rights Reserved