നർമ്മത്തിന്റെ തമ്പുരാൻ ഇന്നസെൻറിന് യുക്മയുടെ ആദരവ്; പതിനാലാമത് യുക്മ ദേശീയ കലാമേള ഇന്നസെൻറ് നഗറിൽ..

30/10/23

അഭിനേതാവ്, പാർലമെന്റേറിയൻ, എഴുത്തുകാരൻ, ഗായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഇന്നസെൻറിന് യുക്മയുടെ ആദരവ് അർപ്പിച്ച് കൊണ്ട്, പതിനാലാമത് യുക്മ ദേശീയ കലാമേള നഗറിന് “ഇന്നസെന്റ് നഗർ” എന്ന് നാമകരണം ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 26ന് അന്തരിച്ച ഇന്നസെൻറ് മലയാള സിനിമയിലെ നർമ്മത്തിന്റെ രാജകുമാരനായി തിളങ്ങിയത് അരനൂറ്റാണ്ടിലേറെക്കാലമാണ്. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഇന്നസെൻറ് പാർലമെൻറ് അംഗമെന്ന നിലയിലും ജനമനസ്സുകളിൽ അംഗീകാരം നേടി.യുക്മ കലാമേള ലോഗോ രൂപകൽപനയ്ക്കും നഗർ നാമകരണ നിർദ്ദേശങ്ങൾക്കും വളരെ ആവേശകരമായ പ്രതികരണങ്ങളാണ് യുകെ മലയാളികൾക്കിടയിൽ നിന്നും ലഭിച്ചത്. നിരവധി പേർ പങ്കെടുത്ത ലോഗോ രൂപകൽപ്പനാ മത്സരത്തിൽ വിജയിയായത്  ഫെർണാണ്ടസ് വർഗ്ഗീസാണ്. പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഉപയോഗിച്ച ലോഗോ രൂപകൽപ്പന ചെയ്തതും ഫെർണാണ്ടസ് ആയിരുന്നു.

ഹെരിഫോർഡ് മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ബിനോ മാത്യുവാണ് നഗർ നാമകരണ മത്സരത്തിൽ വിജയിയായത്. നിരവധി നാമനിർദ്ദേശങ്ങൾ ലഭിച്ച നഗർ നാമകരണ മത്സരത്തിൽ കൂടുതൽ നിർദ്ദേശങ്ങളും "ഇന്നസെൻറ് നഗർ” ആയിരുന്നു..ഇന്നസെൻറ് നഗർ നിർദ്ദേശിച്ച ആളുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 2022, 2023 വർഷങ്ങളിൽ യുക്മ കേരളപ്പൂരം വള്ളംകളിയുടെ ലോഗോ തയ്യാറാക്കിയത് ബിനോയായിരുന്നു. വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ ദേശീയ കലാമേള വേദിയിൽ വെച്ച് നൽകുന്നതാണെന്ന് വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യു ദേശീയ സമിതി അറിയിച്ചു.നവംബർ നാലിന് ചെൽറ്റൻഹാമിലെ ഇന്നസെൻറ് നഗറിൽ  വെച്ച് നടക്കുന്ന പതിനാലാമത് യുക്മ കലാമേളയുടെ ഒരുക്കങ്ങൾ തഗതിയിൽ നടന്ന് വരികയാണ്. പതിനാലാമത് യുക്മ ദേശീയ കലാമേള നടക്കുന്ന ചെൽറ്റൻഹാമിലെ ഇന്നസെൻറ് നഗറിലേക്ക് കലാസ്നേഹികളായ മുഴുവൻ യുകെ മലയാളികളെയും, യുക്മ ദേശീയ സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, നാഷണൽ കലാമേള കോർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu