
പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി വിദ്യാർഥികൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ വാട്സ്ആപ്പിൽ ചാനൽ ആരംഭിച്ചു. പഠനവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ഉടൻ തന്നെ വിദ്യാർഥികൾ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് യുജിസി ചാനൽ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റുകൾ ഉടൻ തന്നെ അറിയിക്കാൻ കഴിയുംവിധമാണ് ക്രമീകരണം. ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ചാനൽ തുടങ്ങിയതെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ചേരാൻ എക്സിലൂടെ യുജിസി അഭ്യർഥിച്ചു.
















© Copyright 2025. All Rights Reserved