
പരുക്കേറ്റു വീണിട്ടും പതറാതെ ഇരട്ടസെഞ്ചറി; ഗ്ലെൻ മാക്സ്വെലിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ അവിശ്വസനീയ ജയം. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 7ന് 91 എന്ന നിലയിൽ തോൽവി ഉറപ്പിച്ചിരിക്കെയാണ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ കൂട്ടുപിടിച്ച് മാക്സ്വെൽ പോരാട്ടം തുടങ്ങിയത്. പേശീവലിവു മൂലം പലവട്ടം വൈദ്യസഹായം തേടേണ്ടി വന്നു.
റണ്ണിനായി ഓടാൻ കഴിയാത്തതിനാൽ ബൗണ്ടറികളിലൂടെ സ്കോറുയർത്തി. 21 ഫോറും 10 സിക്സും. ജയത്തോടെ ഓസ്ട്രേലിയ സെമിഫൈനൽ ഉറപ്പാക്കി.
















© Copyright 2025. All Rights Reserved