പുതുപ്പള്ളി സംഗമം ഒരു ദശകം പിന്നിടുന്നു കേരളത്തിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ മഹത്തായ പത്താം സംഗമം ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ച ഇംഗ്ലണ്ടിലെ ഇന്ത്യ എന്ന് വിളിക്കാവുന്ന ലെസ്റ്ററിൽ വച്ച് അതിഗംഭീരമായി രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിച്ച ശ്രീ ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ടുള്ള അനുശോചന സമ്മേളനത്തോടെ പത്താമത് പുതുപ്പള്ളി സംഗമത്തിന് തിരശ്ശീല ഉയരും.

27/09/23

പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ചാണ്ടി ഉമ്മൻ പുതുപ്പള്ളി സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കും. പ്രാദേശിക കളികളായ വാശിയേറിയ നാടൻ പന്തുകളി, പകിട കളി, വടംവലി എന്നിവയ്ക്കൊപ്പം ചെണ്ട മേളത്തിന്റെ അകമ്പടി കൂടിയുള്ള ഈ സംഗമം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നുള്ള അംഗങ്ങളെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന് മുൻ സംഗമങ്ങൾ തെളിയിച്ചതാണ്. 2014 സെപ്റ്റംബർ മാസം സ്റ്റോക്ക് ഓൺ ട്രെൻഡിൽ തിരിതെളിച്ച് ബ്രിസ്റ്റൽ, മാഞ്ചസ്റ്റർ, ഇപ്സ്വിച്ച്, കവൻററി, വാറ്റ്ഫോർഡ്, പീക് ഡിസ്ട്രിക്ട് തുടങ്ങിയ ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പുതുപ്പള്ളി സംഗമം പത്താമത് ലെസ്റ്ററിൽ എത്തിനിൽക്കുന്ന ഈ വേളയിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് യുകെയിൽ എത്തിയിട്ടുള്ള എല്ലാ സഹോദരങ്ങളെയും പുതുപ്പള്ളി സംഗമം കമ്മിറ്റി ഹാർദ്ദമായി ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കായിക വിനോദങ്ങളോടൊപ്പം പുതുപ്പള്ളിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന മനോഹരങ്ങളായ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടും. കൂടാതെ പുതുപ്പള്ളി സംഗമത്തിലെ ജി സി എസ് സി, എ ലെവൽ പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ കുട്ടികളെ ആദരിക്കും.. നിലവിലുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അംഗങ്ങളോടൊപ്പം പുതുപ്പള്ളി സംഗമം ആരംഭിച്ചപ്പോൾ മുതൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ അംഗങ്ങളും വന്നുചേർന്ന് ലെസ്റ്ററിലെ ഈ മഹാ സംഗമത്തെ ഒരു വൻ വിജയമാക്കണമെന്ന് പുതുപ്പള്ളി സംഗമം കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു
Leicester Forest East Parish Council Hall
Kings Drive,
Leicester Forest East
LE3 3JE

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu