
തന്നെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോസ്റ്ററുകൾ പതിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല. ഏതെങ്കിലും ഒരു അനുയായി അത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ, അത് അയാളുടെ ആ ഗ്രഹം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു.
ലഖ്നൗവിലെ സമാജ് വാദി പാർട്ടി ഓഫീസിനു പുറത്ത് ഭാവി പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അഖിലേഷ് യാദവിന്റെ ചിത്രമുള്ള കൂറ്റൻ ബോർഡ് സ്ഥാപിച്ചതിനോട്
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തടയുക എന്നതാണ് സമാജ്വാദികളുടെ ലക്ഷ്യമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി വക്താവ് ഫക്രുൽ ഹസനാണ് പോസ്റ്റർ പതിച്ചത്. മധ്യപ്രദേശിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റർ വിവാദം
















© Copyright 2025. All Rights Reserved