
ഇന്ന് രാവിലെയാണ് വാർത്ത പുറത്തു വന്നത്. സംവിധായകന്റെ മകൾ മോണ മെഹർജുയിയാണ് സംഭവം ആദ്യം കണ്ടത്.
ശനിയാഴ്ച്ച രാത്രി മാതാപിതാക്കളെ സന്ദർശിക്കാനായി മോണ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രണ്ടു പേരുടേയും കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് വസതി.
കൊലപാതകത്തിനു പിന്നിലെ കാരണം എന്താണ് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കൊല്ലപ്പെടുന്നതിന് ആഴ്ച്ചകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി ദാരിയുഷ് മെഹർജുയിയുടെ ഭാര്യ വഹിദ് മുഹമ്മദിഫർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ആഗോള തലത്തിൽ അറിയപ്പെടുന്ന ഇറാനിയൻ സംവിധായകനാണ് ദാരിയുഷ് മെഹർജുയി. 1970 ൽ ആരംഭിച്ച ഇറാനിയൻ ന്യൂ വേവ് പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘ദി കൗ’ ഈ പ്രസ്ഥാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്. ഇറാനിൽ നിന്നുള്ളതും പുറത്തുള്ളതുമായ സാഹിത്യത്തിൽ നിന്നും നോവലുകളിൽ നിന്നും നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകളും.
ഇറാനിയൻ സിനിമയിൽ റിയലിസം, പ്രതീകാത്മകത, കലാമൂല്യത്തിനൊപ്പം വൈകാരികതയും സൂക്ഷ്മബോധവുമെല്ലാം മെഹർജുയി അവതരിപ്പിച്ചു. 1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1960 കളിൽ കാലിഫോർണിയ സർവകലാശാലയിൽ നിന്നും സിനിമ പഠിച്ചതിനു ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 2015 കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരത്തിന് അർഹനായിരുന്നു. ചലച്ചിത്രമേളയുടെ ഇക്കൊല്ലത്ത ആജീവനാന്ത നേ’ട്ടത്തിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മെഹർജുയിക്ക് വെള്ളിയാഴ്ച പുരസ്‌കാരം സമ്മാനിക്കും.
















© Copyright 2025. All Rights Reserved