
ബ്രിട്ടനിലെ കന്നുകാലികൾക്കും ആടുകൾക്കും വലിയ ഭീഷണിയായിക്കൊണ്ട് ബ്ലൂടങ് വൈറസ് അഥവാ നീലനാവ് രോഗം രാജ്യത്ത് അതിവേഗം പടർന്നു പിടിക്കുന്നതായി സർക്കാർ സ്ഥിരീകരിച്ചു. ഈ വർഷത്തെ സീസണിൽ ഇതുവരെ 270 ഓളം കേസുകളാണ് യുകെയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് ഗവൺമെന്റിന്റെ പരിസ്ഥിതി-ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ 265 കേസുകളും ഇംഗ്ലണ്ടിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ബാക്കി അഞ്ച് കേസുകൾ വെയിൽസിൽ നിന്നുള്ളതാണെന്നും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് എട്ടിന് സ്കോട്ട്ലൻഡിലെ ഡംഫ്രൈസ് ആൻഡ് ഗാലോവേയിൽ ആദ്യമായി ഈ രോഗബാധ സ്ഥിരീകരിച്ചത് അവിടുത്തെ കർഷകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവൺ, കോൺവാൾ, സോമർസെറ്റ് എന്നിവിടങ്ങളിലാണ് ഈ രോഗം നിലവിൽ ഏറ്റവും വലിയ തോതിൽ പടർന്നു പിടിച്ചിട്ടുള്ളത്. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച ഫാമുകളിലും പരിസരങ്ങളിലും മൃഗങ്ങളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് സർക്കാർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വൈറസ് മനുഷ്യരെയോ നമ്മുടെ ഭക്ഷ്യസുരക്ഷയെയോ നേരിട്ട് ബാധിക്കില്ലെങ്കിലും, മൃഗങ്ങളുടെ വ്യാപാരത്തിനും നീക്കങ്ങൾക്കും ഇത് വലിയ സാമ്പത്തിക തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്. കന്നുകാലികളിൽ കടുത്ത പനി, ശ്വാസതടസ്സം, വായിൽ അൾസർ, കാലുകളിലെ മുടന്ത് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന ചെറിയ കൊതുകുകളിലൂടെയും പ്രാണികളിലൂടെയുമാണ് പ്രധാനമായും ഈ വൈറസ് മൃഗങ്ങളിലേക്ക് പടരുന്നത്. വേനൽക്കാലത്തെ ഉയർന്ന താപനില കൊതുകുകൾക്ക് വളരെ പെട്ടെന്ന് വംശവർദ്ധനവ് നടത്താൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണം. രോഗം ബാധിച്ച ആടുകളും കന്നുകാലികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരുടെ ഉപജീവന മാർഗ്ഗത്തെ സാരമായി ബാധിക്കുന്നുണ്ട്. മൃഗങ്ങൾക്ക് രോഗപ്രതിരോധ ശേഷി നൽകുന്നതിനായി ഫാമുകളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കാർഷിക വകുപ്പ് കർഷകർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. എന്നാൽ നിലവിൽ ലഭ്യമായ ചില വാക്സിനുകൾ പുതിയ വൈറസ് വകഭേദങ്ങൾക്ക് എതിരെ പൂർണ്ണമായും ഫലപ്രദമല്ല എന്നതും വെറ്ററിനറി ഡോക്ടർമാരെ കുഴപ്പത്തിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യം ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കാനാണ് ഗവൺമെന്റിന്റെ നീക്കം.
















© Copyright 2025. All Rights Reserved