മഴക്കെടുതിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി WMF

05/08/26
WMF Global President Dr Annie Libu distributing relief materials to flood-affected families in Thiruvalla

2026 ആഗസ്റ്റ് 1-ന് പെയ്ത ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ പല ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. തിരുവല്ലയിലെ നെടുംമ്പുറം പഞ്ചായത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികളെ സമീപത്തെ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എന്നാൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും ലഭ്യമല്ലാത്ത സാഹചര്യം നിലനിന്നിരുന്നു.

ആഗസ്റ്റ് 2-ന് കേരള സംസ്ഥാന സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.സി. വിഷ്ണുനാഥും തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമനും ക്യാമ്പ് സന്ദർശിച്ചു. തുടർന്ന് മന്ത്രി, WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിനെ ബന്ധപ്പെട്ട് അടിയന്തര സഹായം അഭ്യർഥിച്ചു.

അന്ന് തിരുവല്ല വഴി യാത്ര ചെയ്തുകൊണ്ടിരുന്ന ഡോ. ആനി ലിബുവും, സഹോദരി ശ്രീമതി റീന മേരി മാത്യു (USA)വും ഉടൻ ക്യാമ്പിലെത്തി. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ കുടിവെള്ളം, നൈറ്റി, ടവൽ, ലുങ്കി എന്നിവ ഉൾപ്പെടെ ഏകദേശം 50,000 രൂപയുടെ അവശ്യസാധനങ്ങൾ വിതരണം ചെയ്തു.

ഈ ദുരിതാശ്വാസ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയ ശ്രീമതി റീന മേരി മാത്യുവിന് WMF പ്രത്യേക നന്ദി രേഖപ്പെടുത്തി.

റഫീഖ് മരക്കാർ
കോർഡിനേറ്റർ
WMF ഗ്ലോബൽ ചാരിറ്റി ഫോറം

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu