മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുന്നാൾ സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 8 വരെ….

29/09/23

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഒക്ടോബർ 8 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബർ 29 മുതൽ ഓക്ടോബർ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകൾ, മതബോധന വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ്. എലിസബത്ത് ദേവാലയത്തിൽ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാൾ ദിവസമായ ഒക്ടോബർ 8 ഞായറാഴ്ച നോർത്തേൻഡൻ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ വച്ച് രാവിലെ 10 ന് തിരുനാൾ കൊടിയേറ്റം നടക്കും. തുടർന്ന് 10.30 ന് ആഘോഷമായ തിരുനാൾ റാസകുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുനാളാഘോഷങ്ങൾക്ക് യുകെയിൽ വിവിധ മിഷനുകളിൽ സേവനമനുഷ്ടിക്കുന്ന ബഹുമാനപ്പെട വൈദികർ കാർമികരായായിരിക്കും.

ഈ തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളും മിഷൻ ഡയറക്ടറുമായ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, അസിസ്റ്റൻറ് വികാരി റവ.ഫാ അയ്യൂബ് എന്നിവർ അറിയിച്ചു.

തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

St. Hildas Church, 66 Kenworthy La, Northenden, Manchester, M22 4EF

സാധാരണ ദിവസങ്ങളിലെ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

St. Elizabeth Church, 48 Lomond Rd, Wythenshawe, Manchester, M22 5JD

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu