മാസങ്ങളോളം നീണ്ടു നിൽക്കുന്ന  യു.കെ. മലയാളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നു ;  സമീക്ഷ യു.കെ ഓണഗ്രാമം23' ഒക്ടോബർ 22ന്ചെംസ്ഫോർഡിൽ

12/10/23

മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോ ഷ പരിപാടികളോടെയാണ് യു.കെ. മലയാളികൾ എന്നും ഓണത്തെ വരവേൽക്കാറ്. ഓഗസ്റ്റ് - സെപ്തംബർ മാസത്തോടെ ആരംഭിക്കുന്ന ആഘോഷപാടികൾ ഒക്ടോബർ - നവംബർ വരെ നീണ്ടു നിൽക്കാറുണ്ട്.
പിറന്ന നാടിനോടുള്ള ആത്മബന്ധവും, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും, ഒരു ദേശീയോത്സവമായി നെഞ്ചിലേറ്റിയ ഓണത്തിനോടുള്ള വൈകാരികതയുമാണ് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷ മായി ഓണാഘോഷത്തെ മാറ്റുന്നത്.
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള വിപുലമായ ആഘോഷ പരിപാടികളോടെയായിരിക്കും യു.കെ. മലയളികളുടെ ഈ വർഷത്തെ ഓണാഘോഷം കൊടിയിറങ്ങുന്നത്. സെപ്തംബർ 9 ന് നടത്താനിരുന്ന ഓണാഘോഷം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 22 ലേക്ക് മാറ്റുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ സമ്മേളനം കൂടിയായി  'ഓണഗ്രാമം 23' മാറ്റുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. യു.കെ. യിലെ പ്രഗത്ഭ ടീമുകള അണിനിരത്തിക്കൊണ്ടുള്ള വടംവലി മത്സരവും, തിരുവാതിര മത്സരവുമാണ് ആഘോഷത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ടീം റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.
വൈവിദ്ധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ ആഘോഷവേദിയിൽ അരങ്ങേറും. രുചിയൂറുന്ന വൈവിദ്ധ്യമാർന്ന കേരള വിഭങ്ങളോടു കൂടിയ ഫുഡ്കോർട്ടും ഉണ്ടാകും.
യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന 'ഓണഗ്രാമം 23' എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
 മാഗ്‌നവിഷൻ uk  ഡെസ്ക്

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu