മുടിയിൽ ശരിയായ രീതിയിൽ ഓയിൽ ചെയ്യണം; ഈ തെറ്റുകൾ ഒഴിവാക്കിയാൽ മാത്രം ഗുണം

13/02/26

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും സാധാരണമായി ചെയ്യപ്പെടുന്ന ഒരു രീതിയാണ് ഓയിൽ മസാജ്. എന്നാൽ വെറുതേ എണ്ണ പുരട്ടുന്നത് കൊണ്ട് ഗുണമുണ്ടാകില്ല. ശരിയായ രീതിയിലും അളവിലും ചെയ്താൽ മാത്രമേ മുടിക്ക് അതിന്റെ പൂർണ്ണ ഗുണം ലഭിക്കൂ.

ഓയിൽ മസാജ് ശിരോചർമത്തിലെ രക്തപ്രവാഹം വർധിപ്പിക്കുകയും മുടിവളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിക്ക് തിളക്കവും ബലവും നൽകുന്നതിനും ഇത് ഉപകാരപ്പെടും. എന്നാൽ ചില തെറ്റുകൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

1. അധികമായി എണ്ണ പുരട്ടൽ
കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് ഗുണകരമല്ല. അധിക എണ്ണ ഹെയർ ഫോളിക്കിളുകൾ അടയ്ക്കുകയും താരൻ, ചർമ്മ ഇൻഫെക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. മുഖക്കുരു പ്രശ്നമുള്ളവർക്ക് ഇത് വഷളാക്കാനും ഇടയുണ്ട്.

2. തെറ്റായ ഓയിൽ തെരഞ്ഞെടുക്കൽ


ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. അതിനാൽ മുടിയുടെ തരം മനസ്സിലാക്കി എണ്ണ തിരഞ്ഞെടുക്കണം. വളരെ മെലിഞ്ഞതോ എണ്ണപ്പരുപ്പമുള്ളതോ ആയ മുടിയാണെങ്കിൽ കട്ടിയുള്ള ഓയിലുകൾ ഉപയോഗിക്കുന്നത് ശിരോചർമ്മം ബ്ലോക്കാക്കാൻ ഇടയാക്കും.

3. അടിക്കടി ഓയിൽ ചെയ്യൽ
ദിവസവും എണ്ണ പുരട്ടേണ്ട ആവശ്യമില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മതി. ദിവസവും ഓയിൽ പുരട്ടി കഴുകുന്നത് മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുത്തുകയും വരണ്ടതും താരൻ പ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇത് മുടി കൊഴിയാനുള്ള കാരണമായി മാറാം.

4. ശരിയായ മസാജ് ഇല്ലാതെ പുരട്ടൽ


വെറുതേ എണ്ണ പുരട്ടുന്നത് പോരാ; ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് 10-15 മിനിറ്റ് മൃദുവായി മസാജ് ചെയ്യണം. തുടർന്ന് കുറച്ചുസമയം വെച്ചശേഷം ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

ശരിയായ രീതിയിൽ ഓയിൽ മസാജ് ചെയ്താൽ മാത്രമേ മുടിക്ക് കരുത്തും ആരോഗ്യവും ലഭിക്കൂ.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu